Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sale Of Shares

ഓഹരി വില്പന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അറിവോടെയാകണമെന്ന് തിരുവഞ്ചൂർ രാ​ധാ​കൃ​ഷ്ണ​ൻ

പ​ത്ത​നം​തി​ട്ട: വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ ഓ​ഹ​രി വി​ല്പ​ന കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​കളുടെ അ​റി​വോ​ടെ​യാ​ക​ണ​മെ​ന്ന് നി​യ​മ​സ​ഭാ സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ. പ​ത്ത​നം​തി​ട്ട​യി​ൽ മാ​ധ്യമ പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ർ​ക്കാ​രി​ന് ഇ​തു സം​ബ​ന്ധി​ച്ചു​ള്ള ക​ത്ത് ല​ഭി​ച്ചി​ട്ടി​ല്ല എ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞ​ത്. മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത് പൂ​ർ​ണ​മാ​യും വി​ശ്വ​സി​ക്കു​ന്നു.

സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​റി​യാ​തെ വി​ഴി​ഞ്ഞ​ത്തി​ന്‍റെ ഓ​ഹ​രി​ക​ൾ കൈ​മാ​റു​ന്ന​തു ശ​രി​യ​ല്ല. വി​ഴി​ഞ്ഞം കേ​ര​ള​ത്തി​ന്‍റെ സ്വ​ത്താ​ണ്.

ഭൂ​മി അ​ന്യാ​ധീ​ന​പ്പെ​ട്ട് പോ​കാ​തി​രി​ക്കാ​നാ​ണ് ഓ​ഹ​രി കൈ​മാ​റ്റം കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ അ​റി​യ​ണ​മെ​ന്ന നി​ല​പാ​ട് മു​ഖ്യ​മ​ന്ത്രി സ്വീ​ക​രി​ച്ച​ത്.

ര​ണ്ട് സ​ർ​ക്കാ​രു​ക​ളും അ​റി​ഞ്ഞാ​ണ് ന​ട​പ​ടി​യെ​ന്ന് ഇ​തേ​വ​രെ ആ​രും പ​റ​ഞ്ഞി​ട്ടി​ല്ല. നി​യ​മ​സ​ഭ​യി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് താ​ൻ ഇ​ത് പ​റ​യു​ന്ന​തെ​ന്നും സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

Latest News

Corehub Up